കല്‍പ്പറ്റ: ഭരണ ഘടന സംരക്ഷിക്കപ്പെടേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും ഭരണ ഘടന നിയമങ്ങള്‍ നമ്മുടെ ഔദാര്യമല്ല അവകാശമാണെന്നും കേരളസംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. ഇന്ത്യന്‍ ഭരണ ഘടന അനുശ്വാസിക്കുന്ന മൗലിക അവകാശങ്ങളും കര്‍ത്തവ്യങ്ങളും നിയമങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരള നിയമസഭയും സംസ്ഥാന സാക്ഷരതാമിഷനും നടത്തുന്ന ഭരണ ഘടന സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല നയിക്കുന്ന കാസര്‍ഗോഡ് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് അവസോനിക്കുന്ന ഭരണ ഘടന സാക്ഷരതാ സന്ദേശ യാത്രയ്ക്ക് കല്‍പ്പറ്റ കരിന്തണ്ടന്‍ മൂപ്പന്‍ നഗറില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ വൈസ്‌ചെയര്‍മാന്‍ ആര്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.അജീഷ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ഗഗാറിന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.മണി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ വി.ഹാരിസ് ആയിഷ പളളിയാല്‍, അജി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് സ്വാഗതവും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല റേച്ചല്‍ ജോയി നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്തിന് വേണ്ടി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി, ജില്ലാ ഭരണകൂടത്തിന് വേണ്ടിഎ.ഡി.എം. കെ.അജീഷ്, കല്‍പ്പറ്റ നഗരസഭക്ക് വേണ്ടി കൗണ്‍സിലര്‍ വി.ഹാരിസ്, കേരളസാക്ഷരതാ മിഷന്‍ സ്റ്റാഫ് യൂണിയന് വേണ്ടി അസി. കോ-ഓര്‍ഡിനേറ്റര്‍സ്വയ നാസര്‍, പ്രേരക്മാര്‍ക്ക്‌വേണ്ടികൊച്ചുറാണി.എം, തുല്യതാ പഠിതാക്കളായ സിനി, നിഷ, വിദ്യ, വിജിത, ബുഷ്‌റ, എന്നിവര്‍ ഷാളണിയിച്ചു. ജാഥക്ക് ജില്ലയില്‍ മാനന്തവാടി, പനമരം എന്നിവിടങ്ങളിലും സ്വീകരണം നല്‍കി. ജാഥ ജനുവരി 24ന് തിരുവനന്തപുരത്ത് സമാപിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.