പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും അവശ്യസാധനങ്ങള്‍ ലഭ്യമല്ലാത്തതിലും സപ്ലെകോയെ തകര്‍ക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ചും വാകേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാകേരി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു .ധര്‍ണ്ണ ഡിസിസി ജനറല്‍ സെക്രട്ടറി ഡിപി രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.
വാകേരി ടൗണില്‍ നിന്നും 100 കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനമായി മാര്‍ക്കറ്റിന് മുന്‍മ്പില്‍ എത്തി പ്രതിഷേധിച്ചു .കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി ചാമക്കാലായില്‍ ,ബ്ലോക്ക് പ്രസിഡന്റ്വര്‍ഗ്ഗീസ് മുരിയന്‍കാവില്‍ ,കെ ജെ സണ്ണി ,റസാഖ് കക്കടം , ജയ , സിജോ ,ഷമീര്‍ , വത്സ , വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.