ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ അഭിമുഖ്യത്തില്‍ വായന മത്സരം സംഘടിപ്പിച്ചു.ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മല്‍സരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി സുരേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി വാസു അധ്യക്ഷനായിരുന്നു. വനിതാ വിഭാഗത്തിലും, സ്‌കൂള്‍ തലത്തില്‍ യു.പി വിഭാഗത്തിനുമായി സംഘടിപ്പിച്ച മത്സരത്തില്‍ താലൂക്കിലെ 17 വായനശാലകള്‍ പങ്കെടുത്തു.
പി.കെ സത്താര്‍, റ്റി.എം നളരാജന്‍, മഗിവിന്‍സെന്റ്. എന്‍.ഡി ദിഷ. വി.പി സുമ,ഗോവിന്ദന്‍കുട്ടി, സുനിത തുടങ്ങിയവര്‍ സംസാരിച്ചു.യു.പി വിഭാഗത്തില്‍ ഒന്നാംസ്ഥാനം ദേവ് ലെനീഷ്, രണ്ടാംസ്ഥാനം ടി.പി അഹ്്്ലാം,മൂന്നാം സ്ഥാനം അബിന്‍ ബൈജു, വനിതാ വിഭാഗം വായന മത്സരത്തില്‍ ഒന്നാം സ്ഥാനം പി. ആര്‍ വിജയമ്മ, രണ്ടാം സ്ഥാനം റുബീന മുജീ ബ്, മൂന്നാം സ്ഥാനം സ്മിത സന്തോഷ് എന്നിവരും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് 3000,2000,1500 ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടാതെ ആദ്യത്തെ 10 സ്ഥാനം ലഭിച്ച മത്സരാര്‍ത്ഥികള്‍ക്ക് ജില്ലാതലത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.