കുഞ്ഞോം കുങ്കിച്ചിറ വിലങ്ങാട് പഴശ്ശിരാജ റോഡ് യാഥാര്‍ത്ഥ്യമാക്കണം
വയനാട്ടുകാരുടെ യാത്ര ദുരിതങ്ങള്‍ക്ക് അറുതി വരുത്താനായി കോഴിക്കോട് വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുഞ്ഞോം കുങ്കിച്ചിറ വിലങ്ങാട് പഴശ്ശിരാജ റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 6 കി.മീ. ദൂരം കൂപ്പ് റോഡുണ്ട്. കേവലം 2 കി.മീ ദൂരം മാത്രമാണ് റോഡ് നിര്‍മ്മിക്കാനുള്ളത്.ജനപ്രതിനിധികള്‍ കക്ഷിരാഷ്ട്രീയം മാറ്റി വെച്ച് റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈ എടുക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു
ഈ ദൂരത്തിനുള്ള സ്ഥലം വനം വകുപ്പിന് വാണിമേല്‍ പഞ്ചായത്ത് വിട്ടു നല്‍കിയിട്ട് വര്‍ഷങ്ങളായി. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ശ്രമദാനമായി റോഡ് നിര്‍മ്മിക്കാന്‍ കര്‍മ്മസമിതി തയ്യാറാണ്. ചുരമില്ല ബദല്‍ പാതയായ പ്രസ്തുത റോഡ് യാഥാര്‍ത്ഥ്യമായാല്‍ വയനാടിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍കൂട്ടാകും. ജനപ്രതിനിധികള്‍ കക്ഷിരാഷ്ട്രീയം മാറ്റി വെച്ച് റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈ എടുക്കണം. വാര്‍ത്ത സമ്മേളനത്തില്‍ ഭാരവാഹികളായ എ.എം.കുഞ്ഞിരാമന്‍, ജോണ്‍ കൊളക്കാട്ടുകുടി, മമ്മൂട്ടി എലങ്കോടന്‍, അബ്ദുദുള്ള എടക്കാടന്‍, തോമസ് പുളിയര്‍ മറ്റം എന്നിവര്‍ പങ്കെടുത്തു