പ്രസാദിന്റെ മരണം :സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകം ആം ആദ്മി പാര്‍ട്ടി

0

അമ്പലപ്പുഴയിലെ കര്‍ഷകന്‍ പ്രസാദിന്റെ മരണം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകമാണന്ന് ആം ആദ്മി പാര്‍ട്ടി.പ്രസാദിന്റെ ആത്മഹത്യയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ രാജിവെക്കണമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പാഡി റെസീപ്റ്റ് ഷീറ്റ് പി.ആര്‍.എസ് റദ്ദാക്കുക ,ഇന്ധന-കൂലി ചിലവുകള്‍ ഇരട്ടിച്ചതിന്റെ വെളിച്ചത്തില്‍ നെല്ലിന്റെ സംഭരണ വില ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കുക, എന്നീ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു. പാവപ്പെട്ട കര്‍ഷകന്റെ നെല്ല് പണയം വെച്ച് പണം കടം വാങ്ങുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ കലക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പെടെ സമരങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.ആം ആദ്മി പാര്‍ട്ടി ജില്ലാ സെക്രട്ടറി ഡോ.എ.ടി. സുരേഷ്, കെ.പി. ജേക്കബ്ബ്, വി.എ.കൃഷ്ണന്‍കുട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!