വീരപഴശ്ശി സ്മൃതി ദിനാചരണം നവംബര്‍ 15 മുതല്‍

0

വയനാട് പൈതൃക സംരക്ഷണ കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ വീരപഴശ്ശി സ്മൃതി ദിനാചരണം നവംബര്‍ 15 മുതല്‍ ഡിസംബര്‍ 16 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നവംബര്‍ 15 ന് പനമരത്ത് തലക്കര ചന്തു സ്മൃതി ദിനാചരണം നടക്കും. നവംബര്‍ 30 ന് പഴശ്ശി വീരാഹുതി ദിനം മാനന്തവാടിയില്‍ വിപുലമായ പരിപാടികളോടെ ആചരിക്കും. 30 ന് രാവിലെ 9 മണിക്ക് പഴശി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്മൃതി യാത്രയും നടക്കും. വൈകീട്ട് 4.30 ന് ചൂട്ടക്കടവ് പഴശ്ശി നഗറില്‍ നടക്കുന്ന സ്മൃതി സമ്മേളനം സിനിമാ താരം ദേവന്‍ ഉദ്ഘാടനം ചെയ്യും.

വി.കെ. സന്തോഷ് കുമാര്‍, രുഗ്മണി ഭാസ്‌ക്കരന്‍, മുന്‍ അഖില ഭാരതീയ കാര്യകാരി സദ്യസന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വനവാസി വികാസ് കേന്ദ്രം സംസ്ഥാന രക്ഷാധികാരി കെ.സി. പൈതല്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം.സുരേന്ദ്രന്‍, പുനത്തില്‍ രാജന്‍, കെ. ജയേന്ദ്രന്‍, മനോജ് പിലാക്കാവ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!