കേണിച്ചിറ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്‍മ്പില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ
മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും അവശ്യസാധനങ്ങള്‍ ലഭ്യമല്ലാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പൂതാടി മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ കേണിച്ചിറ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്‍മ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.കേണിച്ചിറ ടൗണില്‍ നിന്നും 100 ക്കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനമായി മാര്‍ക്കറ്റിന് മുന്‍മ്പില്‍ എത്തിയായിരുന്നു പ്രതിഷേധം.ധര്‍ണ്ണ എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെജി ബാബു, വര്‍ഗ്ഗീസ് മുരിയന്‍കാവില്‍, പിഎം സുധാകരന്‍ , മിനി പ്രകാശന്‍, ഐബി മൃണാളിനി ,വിന്‍സന്റ്‌തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.