തുലാം വാവ് ബലിതര്‍പ്പണം തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
തുലാം വാവുബലി ദിനത്തില്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് തുടങ്ങിയ ബലിതര്‍പ്പണം ഉച്ചവരെ നീണ്ടു. ബലിതര്‍പ്പണത്തിന് കെ.എല്‍. ശങ്കരനാരായണ ശര്‍മ, പി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കെ.എല്‍. രാധാകൃഷ്ണശര്‍മ, കെ.എല്‍. രാമചന്ദ്രശര്‍മ എന്നിവര്‍ നേതൃത്വം നല്‍കി.ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.കീഴ്ശാന്തിമാരായ ഗണേഷ് ഭട്ടതിതി, എ. രാമചന്ദ്രന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായി. വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.വി നാരായണന്‍ നമ്പൂതിരി, മാനേജര്‍ പി.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.