മൂന്ന് വിദ്യാര്‍ഥികളെ കണാനില്ലെന്ന് പരാതി ….
പനമരം പനമരം പഞ്ചായത്ത് വിവിധ പ്രദേശങ്ങളില്‍ നിന്നും 3 ഓളം വിദ്യാര്‍ഥികളെ കാണിനില്ലെന്ന് പരാതി.കാര്യാട്ട് വീട്ടില്‍ മുഹമ്മദ് ഷിഹാന്‍, കൈതക്കല്‍ സ്വദേശി നൈജന്‍,മുഹമ്മദ് റാഫി എന്നീ വിദ്യാര്‍ത്ഥികളെയാണ് കാണില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പനമരം പൊലീസില്‍ പരാതി നല്‍കിയത്. ടൂര്‍ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയത്.വെള്ളമുണ്ട സ്വദേശിയായ ഒരു കുട്ടിയും കുട്ടത്തിലുണ്ടെന്ന് പറയുന്നുണ്ട്. വിവരം ലഭിക്കുന്നവര്‍ പനമരം പോലീസില്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു
പൊലീസ് സ്റ്റേഷന്‍ :04935 222200 , പോലീസ് ഇന്‍സ്‌പെക്ടര്‍: 9497 947248, 9497980836