പേര്യയയില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ പോലീസ് പിടിച്ചെടുത്ത ആയുധങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി.ഇവരില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.ഒളിവില്‍ പോയ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലും ഊര്‍ജ്ജിതമാക്കി.പിടിച്ചെടുത്ത തോക്കുകളില്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ഇന്‍സാസ് റൈഫിളും എ.കെ.47 ഉം ഉള്‍പ്പടെ നാല് തോക്കുകള്‍ ഉണ്ടായിരുന്നു.ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങളെത്തിച്ചതായാണ് നിഗമനം.കഴിഞ്ഞ ഒന്നര മാസത്തിനിടെ അഞ്ച് സ്ഥലങ്ങളില്‍ മാവോയിസ്റ്റ് സംഘം ജനവാസ കേന്ദ്രങ്ങളില്‍ എത്തിയിരുന്നു. ഇതെല്ലാം വെവ്വേറെ സംഘങ്ങളാണന്നാണ് പോലീസിന്റെ വിലയിരുത്തല്‍. മാവോയിസ്റ്റ് വേട്ടയില്‍ പോലീസിനുണ്ടായ നിര്‍ണ്ണായക വഴിത്തിരിവാണ് ഇന്നലത്തെ അറസ്റ്റ്.