വയനാടിന്റെ ജില്ലയിലെ കാര്‍ഷികാനുബന്ധ സംരംഭകര്‍ക്കായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ പരിശീലന ശില്‍പ്പശാല ഇന്ന് സമാപിക്കും.കേ
കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലെ മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗിന്റെ സഹകരണത്തോടെയാണ് പരിശീലനം. ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് രാജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നിന്നുള്ള കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്ക് എത്തിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ പൂനം വേദ് പ്രകാശ് , ടെക് നിക്കല്‍ അസിസ്റ്റന്റ് അര്‍ഷാദ് മംഗലശ്ശേരി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. സമേതി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ആര്‍.സുനില്‍കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മമ്മൂട്ടി, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി. രേഖ തുടങ്ങിയവര്‍ സംസാരിച്ചു.കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ ഗുണമേന്മയുള്ള ധാരാളം ഉല്‍പ്പന്നങ്ങള്‍ ഉണ്ടങ്കിലും പാക്കേജിംഗിന്റെ ഗുണ നിലവാരക്കുറവ് കൊണ്ട് ഉയര്‍ന്ന വിലക്ക് വില്‍ക്കാന്‍ കഴിയുന്നില്ല. അതുമൂലം സംരംഭകര്‍ക്കുണ്ടാകുന്ന നഷ്ടം കുറക്കുകയാണ് ലക്ഷ്യമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറഞ്ഞു.