കാക്കവയല്‍ കല്ലുപാടി ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കൊടിമരം എണ്ണത്തോണിയില്‍ വയ്ക്കല്‍, ചുറ്റുമതില്‍ ശിലാസ്ഥാപനം, സത്ജന സമ്മേളനം എന്നിവ നാളെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.12 മീറ്റര്‍ നീളമുള്ള കൊടിമരമാണ് 13 മീറ്റര്‍ നീളമുള്ള എണ്ണത്തോണിയില്‍ നാളെ രാവിലെ 9.30നും 10.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ വയ്ക്കുന്നത്. ക്ഷേത്രം തന്ത്രി ശ്രീമദ് വിശ്വേശ്വരാനന്ദ സരസ്വതി സ്വാമികള്‍, സ്ഥപതി സതീശന്‍ ആചാര്യര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ആറു മാസത്തിനുശേഷം പുറത്തെടുക്കും. ചുറ്റുമതില്‍ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി നിര്‍വഹിക്കും. സത്ജന സമ്മേളനം രാവിലെ 10.30ന് ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വി.കെ. ഗോപി അധ്യക്ഷത വഹിക്കും. തിരൂര്‍ കെ.ആര്‍. നാരായണ കോളജ് മാനേജിംഗ് ഡയറക്ടര്‍ കെ.ആര്‍. ബാലന്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് അന്നദാനം ഉണ്ടാകും. 2024 മെയ് 13നാണ് ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശവും ധ്വജ പ്രതിഷ്ഠയും നടക്കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു.ക്ഷേത്രം രക്ഷാധികാരി വി.കെ. ഗോപി, പ്രസിഡന്റ് കെ.ആര്‍. കൃഷ്ണന്‍, സെക്രട്ടറി കെ.എസ്. നാരായണന്‍, സ്വാഗതസംഘം കണ്‍വീനര്‍ ഇ.ഡി. സദാനന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.