ബത്തേരി ഉപജില്ലാ കലോത്സവത്തിന്റെ മുന്നോടിയായി പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പൂതാടി ഗ്രാമപഞ്ചായത്തുകളുടെയും ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും സംയുക്താഭിമുഖത്തില്‍ പ്രചരണ യോഗങ്ങളും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. അറുന്നൂറിലധികം ഇനങ്ങളിലായി ആറായിരത്തിലധികം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന ബത്തേരി ഉപജില്ല കലോത്സവം നവംബര്‍ 9, 10,11 തീയതികളില്‍ പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ചാണ് അരങ്ങേറുന്നത്.
പുല്‍പ്പള്ളിയില്‍ നടന്ന പ്രചരണയോഗം സ്വാഗതസംഘം ചെയര്‍മാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ടി എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കേണിച്ചിറയില്‍ പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി പ്രകാശനും മുള്ളന്‍കൊല്ലിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയനും യോഗം ഉദ്ഘാടനം ചെയ്തു.
വിവിധ യോഗങ്ങളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാരായ എംഎസ് പ്രഭാകരന്‍,ശോഭന സുകു, മോളി സജി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രുഗ്മിണി സുബ്രഹ്‌മണ്യന്‍ എം വി രാജന്‍, പ്രകാശ് നെല്ലിക്കര , ഷിനു കച്ചറയില്‍ സി കെ ജോസ് ഷൈജു തോപ്പില്‍ ശ്രീദേവി മുല്ലക്കല്‍ മൃണാളിനി കെ ജെ സണ്ണി, മിനി, മേഴ്‌സി സാബു, അനുമോള്‍ ദീപേഷ് സുമ ബിനേഷ് എന്നിവര്‍ സംസാരിച്ചു. ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സി കെ രാഘവന്‍ മെമ്മോറിയല്‍ ബി. എഡ് കോളേജ്, ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥിനികളാണ് ഫ്‌ലാഷ് മോബ് അവതരിപ്പിച്ചത്.