ജില്ലാ ശാസ്ത്ര മേളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0

വയനാട് ജില്ലാ ശാസ്ത്ര മേളക്ക് പനമരം ഗവ: ഹൈസ്‌കൂളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പിന്നാക്കജില്ലയായ വയനാടിന്റെ ശാസ്ത്ര പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കുന്ന 42ാംമത് ശാസ്ത്ര, ഗണിത ശാസ്ത്ര, സമുഹിക ശാസ്ത്ര പ്രവര്‍ത്തി പരിചയ, വിവര സങ്കേതിക മേള നാളെയും മറ്റന്നാളും നടത്തുന്നതിന് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി വയനാട് ജില്ലാ വിദ്യഭ്യസ ഉപ ഡയരക്ടര്‍ വി.എ. ശശിന്ദ്രദാസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. രണ്ട് ദിവസങ്ങളായി 850തോളം വിദ്യാര്‍ത്ഥികള്‍ ശാസ്ത്ര മേളയുടെ ഭാഗമാകും. ശാസ്ത്ര ലോകവുമായി ബന്ധപ്പെടുത്തി പഠനോപകരപ്രദമായ ആശയങ്ങളാണ് ശാസ്ത്ര മേളയില്‍ പ്രധാന വിഷയമായി വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്നതെന്ന് ഉപഡയറക്ടര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആസ്വാ ടീച്ചര്‍. ഡിവിഷന്‍ മെബര്‍ ബിന്ദു പ്രകാശ്, പി.ടി.ഐ പ്രസിഡന്റ് സി.കെ. മുനീര്‍ , സ്വഗത സംഘം കണ്‍വീനര്‍ രമേഷ് കുമാര്‍, പ്രധാന അദ്യാപിക ശ്രീജാ ജയിംസ്, നവാസ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!