പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ് ചാര്‍ജ് ചെയ്ത കേസുകളില്‍ ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. അബ്രാഹം, മുന്‍ സെക്രട്ടറി കെ.ടി രമാദേവി, വായ്പ വിഭാഗം ഓഫീസറായിരുന്ന പി.യു.തോമസ് ,ഡയറക്ടര്‍മാരായിരുന്ന ടി.എസ്.കുര്യന്‍, ബിന്ദു ചന്ദ്രന്‍ ,മണി പാമ്പനാല്‍, വിഎം.പൗലോസ് ,സുജാത ദിലീപ് ,വായ്പ ഇടനിലക്കാരന്‍ സജീവന്‍ കൊല്ലപ്പള്ളി എന്നിവരാണ് പ്രതികള്‍.
ബാങ്ക് വായ്പ വിതരണത്തില്‍ ക്രമക്കേടുണ്ടായെന്ന പരാതിയില്‍ 2023 ലാണ് മീനങ്ങാടി കേളക്കവല കിഴക്കെ ഇടയിലാത്ത് രാജേന്ദ്രന്‍ നായരുടെ ആത്മഹത്യയോടെയാണ് കേസ് അന്വേഷണം പൂര്‍ത്തീകരിച്ച് കോടതിയില്‍ സമര്‍പ്പിച്ചത്. മെയ് 30-നാണ് രാജേന്ദ്രന്‍ നായരെ അയല്‍പക്കത്തെ കൃഷിയിടത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് .ഈ സംഭവം വലിയ ചര്‍ച്ചയായതോടെയാണ് വിജിലന്‍സ് കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ചത് വായ്പ വിതരണത്തില്‍ 8.54 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സബ് റജിസ്ട്രാര്‍ ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഇ.ഡി സംഘമെത്തി ഇടപാടുകളുടെ രേഖകളും വാങ്ങിയിരുന്നു