ഭവന നിര്‍മ്മാണ പദ്ധതി: ജില്ലക്ക് മാതൃകയായി മാനന്തവാടി നഗരസഭ
ഭവന രഹിതരില്ലാത്ത നഗരസഭയായി മാനന്തവാടി മാറുകയാണ് പി.എം.എ.വൈ. ലൈഫ്മിഷന്‍ പദ്ധതി പ്രകാരം 1613 കുടുംബങ്ങള്‍ക്കാണ് നഗരസഭ പുതുതായി വീട് വെച്ച് നല്‍കുന്നത്. ഇതില്‍ ആദ്യഘട്ടം പ്രവര്‍ത്തിപൂര്‍ത്തീകരിച്ച 101 വീടുകളുടെ താക്കോല്‍ദാനമാണ് നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് എം.എല്‍.എ.കൈമാറിയത്. ജില്ലക്ക് തന്നെ മാതൃകയാണ് മാനന്തവാടി നഗരസഭയുടെ സമ്പൂര്‍ണ്ണ ഭവന പദ്ധതിയെന്ന് ഒ.ആര്‍.കേളു എം.എല്‍.എ. പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കാലവര്‍ഷക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമിയുടെ രേഖ കൈമാറല്‍ ചടങ്ങും നടന്നു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് അധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ പ്രളയത്തില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍കുള്ള ഭൂമിയുടെ രേഖ കൈമാറല്‍ ചടങ്ങ് തണല്‍ ട്രസ്റ്റ് എക്‌സികൂട്ടീവ് അംഗം ഇല്യാസ് തരുവണ നിര്‍വ്വഹിച്ചു. ലൈഫ് മിഷനില്‍ പൂര്‍ത്തികരിച്ച എസ്.ടി.വീടുകളുടെ താക്കോല്‍ദാന കര്‍മ്മം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍ നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റര്‍ പി. സാജിത മുഖ്യ പ്രഭാഷണം നടത്തി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.ബിജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശാരദ സജീവന്‍, ലില്ലി കുര്യന്‍, വര്‍ഗ്ഗീസ് ജോര്‍ജ്ജ്, കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, പി.വി. ജോര്‍ജ്ജ്, നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് സി.ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.