സൗജന്യ കൃത്രിമ കാലുകള്‍ നല്‍കാന്‍ കേണിച്ചിറ ലയണ്‍സ് ക്ലബ്ബ്
കേണിച്ചിറ ലയണ്‍സ് ക്ലബ്ബും ഹീല്‍ ചാരിറ്റബിള്‍ ട്രസ്റ്റും വയനാട് ജില്ലയില്‍ കൃത്രിമ കാലുകള്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി കാലുകള്‍ നല്‍കുമെന്ന് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്തവണ സൗജന്യമായി കൃത്രിമ കാലുകള്‍ നല്‍കുന്നത്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്തവണ സൗജന്യമായി കൃത്രിമ കാലുകള്‍ നല്‍കുന്നത്. ആശുപത്രി ചിലവുകള്‍ അടക്കം സൗജന്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.കാലുകള്‍ ആവശ്യമുള്ളവര്‍ ഈ മാസം 10ന് മുന്‍പ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ,സെക്രട്ടറി എന്നിവരുമായി ബന്ധപെടണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വയനാട് ജില്ലയില്‍ എത് പ്രദേശത്ത് ഉള്ളവര്‍ക്കും കാല്‍ ആവശ്യമുള്ളവര്‍ക്ക് തികച്ചും സൗജന്യമായാണ് നല്കുന്നത് .ഭാരവാഹികളായ ക്ലബ്ബ് പ്രസിഡന്റ് തങ്കച്ചന്‍ , സെക്രട്ടറി ജോഷി മുണ്ടത്താനം , ഡോ: പ്രസാദ് , എം കെ ധരേന്ദ്രന്‍ , പി എം സുധാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു