നേഴ്സിംഗ് കോളേജില്‍ ക്ലാസുകള്‍ ആരംഭിച്ചു
മാനന്തവാടിയില്‍ മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് പുതുതായി ആരംഭിച്ച നേഴ്സിംഗ് കോളേജില്‍ ക്ലാസുകള്‍ ആരംഭിച്ചു.ഒ ആര്‍ കേളു എംഎല്‍എ കോളേജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുതിയ നേഴ്സിംഗ് കോളേജില്‍ ബി.എസ്.സി നേഴ്സിംഗിനായി 60 സീറ്റാണ് അനുവദിച്ചിരുന്നത്. നേഴ്സിംഗ് കോളേജിന്റെ പ്രിന്‍സിപ്പാളായി പി ഉഷാകുമാരി ചൊവ്വാഴ്ച ചുമതലയേറ്റിരുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ ഉള്‍പ്പെടെ അധ്യാപകരും ചുമതലയേറ്റിട്ടുണ്ട്. നിലവില്‍ മെഡിക്കല്‍ കോളേജ് ഓഫീസ് കെട്ടിടം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് കോളേജ് പ്രവര്‍ത്തിക്കുക. പ്രിന്‍സിപ്പാള്‍ ഉഷാകുമാരി അധ്യക്ഷയായിരുന്നു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി ,ഡി.എം.ഒ.ഡോ.ധിനീഷ്, ജില്ലാ ആശുപത്രി
സൂപ്രണ്ട് ഡോ.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.