ഒപ്പരം – ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു

0

ചുണ്ടേല്‍ ആര്‍.സി. എല്‍. പി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഒപ്പരം – ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് റോബിന്‍സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് എം.വി.ഗോത്ര ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. .
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ.ദേവസ്യ, വാര്‍ഡ് മെമ്പര്‍ േ്രഗാപി, വൈത്തിരി എ.ഇ.ഒ. ജിറ്റോ ലൂയീസ്, വയനാട് ഡയറ്റ് സീനിയര്‍ ലെക്ചറര്‍ സജി എം.ഒ, സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഫ്രെഡിന്‍ തരിയോട് എസ്. എ. എല്‍. പി .എസ്. ഹെഡ്മിസ്ട്രസ് നിഷ ദേവസി, ആര്‍സി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബേബി പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കോളനികളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് വട്ടക്കളി, ഗോത്ര പാട്ട്, നാടന്‍പാട്ട്, തുടിമേളം ഡാന്‍സ് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു. കോളനിനിവാസികള്‍ക്ക് പി.ടി.എ നേതൃത്വത്തില്‍ മെമെന്റോ നല്‍കി. ചായ, ഉച്ചഭക്ഷണം, പായസം എന്നിവയും നല്കി.

Leave A Reply

Your email address will not be published.

error: Content is protected !!