നൂല്‍പ്പുഴ പഞ്ചായത്തിലെ തേലപറ്റയില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങി പശുവിനെ ആക്രമിച്ച് കൊല്ലുകയും മറ്റൊരു പശുവിനെ പരുക്കേല്‍പ്പിച്ചും ഭീതിപടര്‍ത്തിയ കടുവയെയാണ് വനംവകുപ്പ് പിടികൂടിയത്. പത്ത് വയസ്സുള്ള പെണ്‍കടുവയാണ് കൂട്ടിലകപ്പെട്ടത്. കടുവയുടെ സാന്നിധ്യം കണ്ട സ്ഥലത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കഴിഞ്ഞ ദിസം രാത്രി പതിനൊന്നു മണിയോടെ കടുവ അകപ്പെട്ടത്. കടുവയുടെ പല്ലുകള്‍ നഷ്ടപെട്ടിട്ടുണ്ട്. ഇതാണ് കടുവ ജനവാസകേന്ദ്രത്തില്‍ എത്തി വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കാന്‍ കാരണമെന്ന് സി.സി.എഫ് അഞ്ജന്‍കുമാര്‍ പറഞ്ഞു. പിടിയിലായ കടുവയെ തിരിവനന്തപുരം നെയ്യാര്‍ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി.
Sign in
Sign in
Recover your password.
A password will be e-mailed to you.