പുല്‍പ്പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സിംഹാസന കത്തീഡ്രലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ മൂന്നുവരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് സുവിശേഷ മഹായോഗവും തീര്‍ഥയാത്രയുമുണ്ടാകും. ചടങ്ങുകള്‍ക്ക് തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.
29ന് രാവിലെ 6.30ന് പ്രഭാത പ്രാര്‍ഥന, 7.30ന് വിശുദ്ധ കുര്‍ബാന, ഒമ്പതിന് കൊടിയുയര്‍ത്തല്‍, 9.30ന് കുടുംബസംഗമം, 1.30ന് സ്നേഹ വിരുന്ന്, 6.30ന് സന്ധ്യാപ്രാര്‍ഥന, മധ്യസ്ഥ പ്രാര്‍ഥന. 30ന് രാവിലെ 6.30ന് പ്രഭാത പ്രാര്‍ഥന, 7.30ന് വിശുദ്ധ കുര്‍ബാന, 9.20ന് സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ബോധവത്കരണ ക്ലാസ്, 12.30ന് ഭക്ഷണം, ആറിന് സന്ധ്യാപ്രാര്‍ഥന, 6.30ന് കുടുംബ യൂണിറ്റുകളുടെ സുവിശേഷ ഗാനമത്സരം, 8.30ന് സ്നേഹവിരുന്ന്. 31ന് രാവിലെ 6.30ന് പ്രഭാതപ്രാര്‍ഥന, 7.30ന് വിശുദ്ധ കുര്‍ബാന, ആറിന് സന്ധ്യാ പ്രാര്‍ഥന, ഏഴിന് വചന ശുശ്രൂഷ, 8.30ന് ആശീര്‍വാദം, സ്നേഹവിരുന്ന്. നവംബര്‍ ഒന്നിന് രാവിലെ ഏഴിന് പ്രഭാതപ്രാര്‍ഥന, എട്ടിന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, ആറിന് സന്ധ്യാ പ്രാര്‍ഥന, 6.30ന് ഗാനശുശ്രൂഷ, ഏഴിന് വചന ശുശ്രൂഷ, ആശിര്‍വാദം, സ്നേഹവിരുന്ന്.
രണ്ടിന് രാവിലെ ഏഴിന് പ്രഭാതപ്രാര്‍ഥന, എട്ടിന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, വൈകുന്നേരം ആറിന് കുര്യാക്കോസ് മോര്‍ക്ലീമീസ് മെത്രാപ്പോലീത്തക്ക് സ്വീകരണം, 6.30ന് സന്ധ്യാപ്രാര്‍ഥന, പ്രസംഗം, 8.30ന് ആശീര്‍വാദം, സ്നേഹവിരുന്ന്. മൂന്നിന് രാവിലെ 6.45 ന് തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസോ ലിയോസ് ദേവാലയത്തില്‍ നിന്നും സുരഭിക്കവല ,മാനിക്കാട് കുരിശ് പള്ളിയില്‍ നിന്നും വൈദികരുടെ നേതൃത്വത്തില്‍ തീര്‍ത്ഥയാത്ര 7.30ന് പ്രഭാത പ്രാര്‍ഥന, 8.15ന് തീര്‍ഥാടകര്‍ക്ക് ആനപ്പാറ കവലയില്‍ സ്വീകരണം, 8.30ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, 9.30ന് മധ്യസ്ഥ പ്രാര്‍ഥന, പത്തിന് പ്രസംഗം, 10.30ന് പ്രദക്ഷിണം, 11ന് ആശിര്‍വാദം, 11.30ന് നേര്‍ച്ച ഭക്ഷണം കൊടിയിറക്ക് നടക്കുമെന്ന് ഭാരവാഹികളായ. ഫാ. പി.സി. പൗലോസ് പുത്തന്‍പുരയ്ക്കല്‍, ഫാ. ഷിനോജ് കുര്യന്‍ പുന്നശ്ശേരിയില്‍, റോയി കൂരിവേലില്‍, സോബിന്‍ നൂനൂറ്റില്‍, ജോബിഷ് ഇടക്കുഴിയില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു..