ഇടിമിന്നലില്‍ വ്യാപകനാശനഷ്ടം

0

കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ ഇടിമിന്നലില്‍ തലപ്പുഴ മക്കിമല പ്രദേശത്തെ പത്തിലധികം വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു.പുന്നാട്ടു കുഴി ജയിംസ്, പൊട്ടക്കല്‍ ബെന്നി എന്നിവരുടെ ടി.വി. സെറ്റ് ടോപ് ബോക്‌സ്, വയറിംഗ് സാധനങ്ങള്‍, എന്നിവ നശിക്കുകയും വീടുകളിലെ ഒരോ അംഗത്തിന് മിന്നലില്‍ വൈദ്യുതാഘാതമേല്‍ക്കുകയും ചെയ്തു. പ്രദേശത്തെ തന്നെ തൊഴാലപുത്തന്‍ പുര മാത്യു, തളാപ്പില്‍ സിസിലി, കാട്ടാക്കോട്ടില്‍ ജോര്‍ജ്, യേശുദാസ് അറുകാക്കല്‍ തുടങ്ങിയവരുടെ ടി.വികളും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ സഹായത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കയാണ് കുടുംബങ്ങള്‍

Leave A Reply

Your email address will not be published.

error: Content is protected !!