പൂമല സെന്റര്‍ ഫോര്‍ പി.ജി. സ്റ്റഡീസ് ഇന്‍ സോഷ്യല്‍ വര്‍ക്ക് ആദ്യ വര്‍ഷ എം.എസ്.ഡബ്ല്യു. വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ സഹവാസക്യാമ്പ് ഒപ്പം 2കെ23 സമാപിച്ചു. ചെറുമാട് ഗവ.എല്‍.പി. സ്‌കൂളില്‍ അഞ്ച് ദിവസത്തെ ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന പ്രവര്‍ത്തനങ്ങളില്‍ പ്രദേശത്തെ ചെക്ക്ഡാം നവീകരിച്ചു. സ്‌കൂള്‍ കോമ്പൗണ്ടില്‍ പച്ചക്കറിത്തോട്ടം ഒരുക്കുകയും, സ്‌കൂള്‍ പരിസരം വൃത്തിയാക്കുകയും ചെയ്തു. ലഹരിമൂലം ഉണ്ടാകുന്ന വിപത്തിനെക്കുറിച്ച് നാടകവും അവതരിപ്പിച്ചു. നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വി. ജിഷാന്ത്, ജെ.എ. രാജു എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് കോഡിനേറ്ററായ പി.എച്ച്. യദു കൃഷ്ണന്‍, പി.വി. സ്റ്റെഫി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.