ഐഎന്‍ടിയുസി കെ.എസ്.ഇ.ബി ഓഫീസിലേക്ക് ധര്‍ണ നടത്തി.
മാസംതോറും വൈദ്യുതി നിരക്ക് കൂട്ടുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ ഐഎന്‍ടിയുസി കണിയാമ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്പളക്കാട് കെ.എസ്.ഇ.ബി ഓഫീസിലേക്ക് ധര്‍ണ നടത്തി. ഐഎന്‍ടിയുസി യൂത്ത് വിങ്ങ് ജില്ലാ പ്രസിഡന്റ് താരിഖ് കടവന്‍ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സര്‍ക്കാരിനെതിരെ വരും ദിവസങ്ങളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു
കണിയാമ്പറ്റ ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ഷാജി കോരങ്ങുന്നന്‍ അധ്യക്ഷനായിരുന്നു. കണിയാമ്പറ്റ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ഷിബുകരണി, പഞ്ചാര മുത്ത്,ആഷിക് മന്‍സൂര്‍, ജാസി , ദില്‍ഷാദ് കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.