കേണിച്ചിറ പണപ്പാടിക്കവല ജംഗ്ഷനില്‍ തെരുവ് വിളക്ക് സ്ഥാപിക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രതീകാത്മകമായി
റോഡരികില്‍ കമ്പ്‌നാട്ടി റാന്തല്‍ വിളക്ക് സ്ഥാപിച്ച് പ്രതിഷേധിച്ചു.ചെലവ് വന്ന തുകയുടെ ബോര്‍ഡും വിളക്കിനു താഴെ എഴുതി വെച്ചിട്ടുണ്ട്.സന്ധ്യമയങ്ങിയാല്‍ പ്രദേശത്ത് കാട്ടുപന്നിയുടെയും ആന അടക്കമുള്ള മൃഗങ്ങളുടെയും ശല്യം രൂക്ഷമാണ്. തെരുവ് വിളക്ക് സ്ഥാപിക്കാന്‍ നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വന്യമൃഗ ശല്യം നേരിടുന്ന പണപ്പാടി പ്രദേശത്ത്മാസങ്ങളായി ഈ ജംഗ്ഷനില്‍ലൈറ്റ് ഇല്ലാത്തത് നാട്ടുകാര്‍ക്ക് ദുരിതമായി മാറിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണ് നാട്ടുകാരെരോഷാകുലരാക്കിയത് .തുടര്‍ന്നാണ് പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ രാത്രി
പണപ്പാടികവല ജംഗ്ഷനില്‍ നാട്ടുകാര്‍ വഴിവിളക്ക് സ്ഥാപിച്ചത് . പൊതുജന ഫണ്ടില്‍ നിന്നും അടങ്കല്‍ തുക 16 രൂപ 50 പൈസ , നിര്‍മ്മാണ ചിലവ് 5 രൂപ ആകെ ചിലവ് 21 രൂപ 50 പൈസ. എന്നബോര്‍ഡാണ് നാട്ടുകാര്‍ വിളക്ക് സ്ഥാപിച്ച കമ്പില്‍ വെച്ചിരിക്കുന്നത് . അടിയന്തിരമായി പണപ്പാടിക്കവല ജംഗഷനില്‍ തെരുവ് വിളക്ക് സ്ഥാപിക്കാന്‍ ഉള്ള നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം .