പൂതാടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക്ബോട്ടില്‍ ബൂത്തുകള്‍ക്ക് സമീപമാണ് വീടുകളില്‍ നിന്നുമുള്ള പഴയ തലയണ, പായ് , കുട്ടികളുടെ ഡയപ്പര്‍, ചെരുപ്പുകള്‍, ബാഗ് തുടങ്ങി ഹരിതകര്‍മ്മസേനാംഗങ്ങള്‍ ശേഖരിക്കാത്ത വസ്തുക്കള്‍ കൊണ്ടുവന്നിടുന്നത്. വേസ്റ്റുകള്‍ തരം തിരിച്ച് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പറയുന്നു.രാത്രിയുടെ മറവില്‍ ഇത്തരം വസ്തുക്കള്‍ കൊണ്ടുവന്നിടുന്നവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ആവശ്യം.പൊതു സമൂഹത്തിന്റെ മുന്‍മ്പില്‍ ഇത്തരം പ്രവര്‍ത്തികള്‍ മൂലം തങ്ങള്‍ ഏറെ ദുരിതമാണ് അനുഭവിക്കുന്നതെന്ന് ഹരിത കര്‍മ്മ സേനാംഗമായ ശ്രീജ പറഞ്ഞു .
Sign in
Sign in
Recover your password.
A password will be e-mailed to you.