പോലീസ് സ്മൃതി ദിനം; വീരചരമം പ്രാപിച്ചവര്‍ക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലികള്‍

0

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് സ്മൃതി ദിനം ആചരിച്ചു. രാവിലെ ഡി.എച്ച്.ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാ പോലീസ് മേധാവി പദം സിങിന്റെ നേതൃത്വത്തില്‍ അനുസ്മരണ ദിന പരേഡ് നടന്നു.സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

01.09.2022 മുതല്‍ 31.08.2023 വരെ ഡ്യൂട്ടിക്കിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ച രാജ്യത്തെ 188 സേനാംഗങ്ങളുടെയും പേരുവിവരം വായിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു. 1959-ലെ ഇന്ത്യാ-ചൈന തര്‍ക്കത്തില്‍ ലഡാക്കില്‍വെച്ച് കാണാതായ പത്ത് പൊലീസുകാരുടെ സ്മരാണാര്‍ത്ഥമാണ് ഒക്ടോബര്‍ 21ന് രാജ്യമെങ്ങും സ്മൃതിദിനമായി ആചരിക്കുന്നത്.

അഡീഷണല്‍ എസ്.പി വിനോദ് പിള്ള, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി എന്‍ ഓ സിബി, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ. റബിയത്ത്, കല്‍പ്പറ്റ സബ് ഡിവിഷന്‍ ഡിവൈ.എസ്.പി ടി.എന്‍. സജീവ്, മാനന്തവാടി സബ് ഡിവിഷന്‍ ഡിവൈ.എസ്.പി പി.എല്‍. ഷൈജു, വിവിധ സ്റ്റേഷനുകളിലെയും യൂണിറ്റുകളിലെയും പോലീസ് ഇന്‍സ്പെക്ടര്‍മാരും മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!