എടക്കല്‍ ഗുഹ നവീകരണത്തിന്  2 കോടി 9 ലക്ഷത്തിന്റെ പദ്ധതി

0

എടക്കല്‍ ഗുഹ ടൂറിസം കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് 2 കോടി 9 ലക്ഷത്തിന്റെ പദ്ധതിക്ക് ഭരണാനുമതി. നവീകരണം അടിസ്ഥാന സൗകര്യ വികസനം, സന്ദര്‍ശക സൗകര്യങ്ങള്‍ എന്നിവക്ക് തുക വിനിയോഗിക്കാം. .ആയിരക്കണക്കിന് സന്ദര്‍ശകരെത്തുന്ന എടക്കല്‍ ഗുഹയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയത്. വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനാണ് എടക്കല്‍ ഗുഹയുടെ പരിപാലനം, നടത്തിപ്പ് എന്നിവയുടെ ചുമതല.

ഗുഹയിലേക്കുള്ള വഴിയില്‍ ടൈലുകള്‍ പതിക്കല്‍, പ്ലാറ്റ് ഫോം നവീകരണം, കൈപ്പിടികള്‍ സ്ഥാപിക്കല്‍, ഇരിപ്പിടങ്ങള്‍, കവാടം, പുല്‍മൈതാനം, അലങ്കാരവിളക്കുകള്‍, മാലിന്യക്കൂടകള്‍, റോഡ് കോണ്‍ക്രീറ്റ്, സി.സി.ടി.വി എന്നിവയാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദേശം ടൂറിസം ഡയറക്ടറുടെ ഉത്തരവീലൂടെ നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!