സി.പിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ സിഎച്ച് കണാരന്‍ ദിനാചരണത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയര്‍മാര്‍ച്ച് കല്‍പ്പറ്റ നഗരത്തെ ചെമ്പട്ടണിയിച്ചു. ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെ തികഞ്ഞ അച്ചടക്കത്തോടെ നടന്ന മാര്‍ച്ച് നഗരത്തിന് വേറിട്ട അനുഭവമായി. ചന്ദ്രഗിരി ഓഡിറ്റോറിയം പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ചുവപ്പ് വളണ്ടിയര്‍മാര്‍ പങ്കെടുത്തു
ബാന്‍ഡ് വാദ്യത്തിന് അനുസൃതമായി ചുവട്വെച്ച് നടന്ന മാര്‍ച്ചിന്റെ മുന്‍ നിരയില്‍ വനിത വളണ്ടിയര്‍മാരും തുടര്‍ന്ന് ഏട്ട് ഏരിയകളില്‍ നിന്നുള്ള വളണ്ടിയര്‍മാരും അണിചേര്‍ന്നു. മാര്‍ച്ച് പുതിയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണയോഗം സിപി എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ കെ സുഗതന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു എംഎല്‍എ എന്നിവര്‍ സംസാരിച്ചു.