ഉപാധ്യക്ഷനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
മാനന്തവാടി നഗരസഭാ ഉപാധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു.36 കൗണ്‍സിലര്‍മാരില്‍ 15 എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ അനുകൂലിച്ചും 20 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ എതിര്‍ത്തും വോട്ടുചെയ്തതോടെയാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്.തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയന്റ് ഡയറക്ടര്‍ ബെന്നി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. പ്രമേയം പരാജയപ്പെട്ടത് സി.പി.എമ്മിനേറ്റ തിരിച്ചടിയെന്ന് ജേക്കബ് സെബാസ്റ്റ്യന്‍ .