തൂത്തിലേരി കോളനിയിലെ വീടുകള്‍ക്ക് മുകളില്‍ മരം വീണ് അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു.കോളനിയിലെ വിനീതയുടെ വീടിന് മുകളില്‍ മരം വീണിട്ട് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുറിച്ച് നീക്കിയില്ല. അധികൃതര്‍ ഈ കോളനിയെ അവഗണിക്കുന്നതായി പരാതി ഉയരുന്നു.പൂതാടി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഭൂസമരത്തിന് ശേഷം ആദിവാസികള്‍ക്ക് സര്‍ക്കാര്‍പതിച്ച് നല്‍കിയ ഭൂമിയില്‍ വീടുകള്‍ വെച്ച് താമസം ആരംഭിച്ച കുടുംബങ്ങളാണ് വീടിന് ചുറ്റും നില്‍ക്കുന്ന കാലപഴക്കം ചെന്ന മരങ്ങള്‍ കൊണ്ട് ദുരിതം അനുഭവിക്കുന്നത്. ചെറിയ കാറ്റടിച്ചാല്‍ പോലും മരങ്ങള്‍ മറിഞ്ഞ് വീടുകള്‍ക്ക് മുകളില്‍ വീണ് വലിയ നാശമാണ് സംഭവിക്കുന്നത്.