കേരളോത്സവം തുടങ്ങി
എടവക ഗ്രാമ പഞ്ചായത്ത് യുവജന ക്ഷേമ ബോര്‍ഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളോത്സവം പഞ്ചായത്ത് സ്വരാജ് ഹാളില്‍ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംഷീറാ ഷിഹാബ് അദ്ധ്യക്ഷയായിരുന്നു. കായിക മത്സരങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ വാര്‍ഡുകളില്‍ നടക്കും. ഒക്ടോബര്‍ 17 ന് വൈകുന്നേരം 3 ന് സ്വരാജ് ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിഹാബ് അയാത്ത്, ജനപ്രതിനിധികളായ ബ്രാന്‍ അമ്മദ് കുട്ടി, തോട്ടത്തില്‍ വിനോദ് , ഷില്‍സന്‍ മാത്യു, ഗിരിജ സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.