പെര്‍മിറ്റില്ല :സ്വകാര്യബസ്പിടികൂടി
മാനന്തവാടി താലൂക്കില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയില്‍ പെര്‍മിറ്റില്ലാത്തെ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി.മാനന്തവാടി നിന്നും തിരുനെല്ലി ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന കെ.എല്‍ 72 ബി 0972 ശ്രീഹരി ബസാണ് പിടിച്ചെടുത്തത്.വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി. ഒ. അനൂപ് വര്‍ക്കിയുടെ നിര്‍ദേശപ്രകാരം എംവിഐ സുധിന്‍ ഗോപിയുടെ നേതൃത്വത്തില്‍ എഎംവിഐമാരായ ഗോപീ കൃഷ്ണന്‍,സുമേഷ് ടി.എ ഡ്രൈവര്‍ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് വാഹനം പിടിച്ചെടുത്തത്.