മലയോര ഹൈവേ: റോഡ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം.
മലയോര ഹൈവേ മാനന്തവാടി നഗരത്തിലെ റോഡ് പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാന്‍ തിരുമാനം. ഒആര്‍ കേളു എംഎല്‍എ കരാറുകാരും, വ്യാപാരികളും, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചത്.മലയോര ഹൈവേയുടെ ഭാഗമായി നഗരത്തിലെ പ്രവര്‍ത്തികള്‍ ഇഴഞ്ഞ് നീങ്ങുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു
മലയോര ഹൈവേയുടെ ഭാഗമായി നഗരത്തിലെ പ്രവര്‍ത്തികള്‍ ഇഴഞ്ഞ് നീങ്ങുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു, എരുമത്തെരുവ് മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാത്തത് വ്യാപാരികള്‍ക്കും, പൊതുജനത്തിനും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കുകയും നഗരത്തില്‍ പതിവായി ഗതാഗത കുരുക്കിനും ഇടയാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് റോഡിന് സ്ഥലം വിട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട് എം എല്‍ എ നേരിട്ടെത്തി കോഴിക്കോട് റോഡിലെ വ്യാപാരികളുമായി ചര്‍ച്ച നടത്തിയത്. റോഡ് വീതീകൂട്ടുന്നതിന് ആവശ്യമായ കെട്ടിട ഭാഗങ്ങള്‍ പൊളിച്ച് മാറ്റുന്നതിന് വ്യാപാരികള്‍ സന്നദ്ധത അറിയിച്ചു. ലിറ്റില്‍ ഫ്‌ളവര്‍ സ്‌ക്കുളിന് എതിര്‍ വശത്ത് പ്രവര്‍ത്തികള്‍ക്കായി ഭൂമി മുഴുവന്‍ ഏറ്റെടുത്തില്ലെന്ന പരാതിക്കും പരിഹാരം കണ്ടെത്തി നിര്‍ത്തിവെച്ച പ്രവര്‍ത്തികള്‍ പുനരാരംഭിച്ചു. പൈപ്പിടല്‍ പ്രവര്‍ത്തികള്‍ പ്രവര്‍ത്തീകരിക്കാനും ,കെ എസ് ഇ ബി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കി.നഗരത്തിലെ പ്രവര്‍ത്തികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് ഒആര്‍ കേളു എംഎല്‍എ പറഞ്ഞു.നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ പി വി എസ് മൂസ, കൗണ്‍സിലര്‍ അബ്ദുള്‍ ആസിഫ്,, പൊതുമരാമത്ത് വകുപ്പ് കെ എഫ് ആര്‍ ബി അസി: എഞ്ചിനിയര്‍ നീതു സെബാസ്റ്റ്യന്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രോജക്ട് എഞ്ചിനിയര്‍ പി ഷമീം, സൈറ്റ് എഞ്ചിനിയര്‍ കുമാരന്‍, പി ടി ബിജു, വ്യാപാ രികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു, 2023 ജനുവരിയില്‍ ആരംഭിച്ച പ്രവര്‍ത്തികള്‍ക്ക് 2024 ജുലൈവരെയാണ് കാലാവധി