മാവോയിസ്റ്റ് സാന്നിധ്യം; ഉറക്കം നഷ്ടപ്പെട്ട് കെഎഫ്ഡിസി ജീവനക്കാര്‍
കമ്പമലയിലും പരിസരത്തും മാവോയിസ്റ്റ് സാന്നിധ്യം രൂക്ഷമായതോടെ വനം വികസന കോര്‍പറെഷന്‍ ജീവനക്കാരുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. തോട്ടം തൊഴിലാളികളോട് ഏറെ സഹകരിച്ച് മുന്നോട്ട് പോകുന്ന ഡിവിഷന്‍ മാനേജര്‍ ബാദുഷ ഉള്‍പ്പെടെ 5 ജീവനക്കാരാണ് കമ്പമലയിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച കെഎഫ്ഡിസി ഓഫീസിന് നേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തിന് ശേഷം ഭീതിയോടെയാണ് ജീവനക്കാര്‍ കമ്പമലയില്‍ കഴിഞ്ഞുവരുന്നത്.ലീവെടുത്ത് നാട്ടില്‍ പോകാനൊരുങ്ങുകയാണ് ജീവനക്കാര്‍
ഇന്നലെ വൈകിട്ട് മാവോയിസ്റ്റ് സംഘവും, തൊഴിലാളികളുമായി നടന്ന വാക്കുതര്‍ക്കവും ജീവനക്കാര്‍ക്കിടയില്‍ ഭീതിസൃഷ്ടിക്കുന്നുണ്ട്. 4 പുരുഷന്മാരും, ഒരു വനിതയുമാണ് കോര്‍പറേഷന്‍ ജീവനക്കാരായി കമ്പമലയിലുള്ളത്. തങ്ങളുടെ വീട്ടിലുള്ളവരുള്‍പ്പെടെ ഭീതിയിലാണെന്നും ഇവര്‍ പറയുന്നു. ലീവെടുത്ത് നാട്ടിലേക്ക് പോകാനൊരുങ്ങുകയാണ് മിക്ക ജീവനക്കാരും. എന്നാല്‍ ജീവനക്കാര്‍ കമ്പമലയില്‍ നിന്ന് പോയാല്‍ തോട്ടം അടച്ചിടേണ്ട സാഹചര്യവും, ഇത് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യും.