ഉണങ്ങിയ മരം യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു .
പൂതാടി പഞ്ചായത്തിലെ കേണിച്ചിറ മീനങ്ങാടി റൂട്ടില്‍ താഴമുണ്ട ജംഗ്ഷനിലാണ് വ്യാപാര സ്ഥാപനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി ഉണങ്ങി ദ്രവിച്ച മരം നില്‍ക്കുന്നത്.അരിമുള സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടക്കം ഈ വഴിയാണ് യാത്ര ചെയ്യുന്നത്. ചെറിയ കാറ്റടിച്ചാല്‍ പോലും മരത്തിന്റെ കമ്പുകള്‍ പൊട്ടിവീഴുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.മരത്തിന്റെ ചുവട് ഭാഗം ചിതലരിച്ച് എത് നിമിഷവും റോഡിലേക്ക് പതിക്കാവുന്ന അവസ്ഥയാണ്മരം മുറിച്ച് നീക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .