വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളക്ക് കല്‍പ്പറ്റ മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ തുടക്കമായി. വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്ര വ്യാസ് പതാക ഉയര്‍ത്തി. 17 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട് മത്സരത്തോടെയാണ് മൂന്ന് ദിവസത്തെ കായിക മേള തുടങ്ങിയത്.
14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 100 ഓട്ടമത്സരത്തിൽ ആദ്യറൗണ്ട് മത്സരങ്ങളും 19 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ഹൈജംപ് മത്സരങളും ആദ്യ മണിക്കൂറിൽ നടന്നു. ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് കായിക മന്ത്രി അബ്ദുറഹ്മാൻ നിർവ്വഹിക്കും