സുല്‍ത്താന്‍ ബത്തേരിയുടെ വികസനം വാട്സ് ആപ്പ് ഗ്രൂപ്പ് സംഗമം

0

കഴിഞ്ഞ 6 വര്‍ഷമായി ബത്തേരിയില്‍ രക്തദാനടക്കമുള്ള നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളിലും, സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന വാട്സ് ആപ്പ്സ് കൂട്ടായ്മ’സുല്‍ത്താന്‍ ബത്തേരിയുടെ വികസനം’ ഗ്രൂപ്പിന്റെ ആദ്യ സംഗമം ഞായറാഴ്ച ഉച്ചക്കുശേഷം 3 മുതല്‍ 9 വരെ ബത്തേരി ഡബ്ല്യുഎംഒ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഗമത്തില്‍ നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ്, ബത്തേരി ഡിവൈഎസ്പി ഷരീഫ്, ഗ്രൂപ്പ് അംഗങ്ങളായ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സാധാരണക്കാര്‍ അടക്കം വിവിധരാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുമടക്കം അംഗങ്ങളായുള്ള ഗ്രൂപ്പ് സുല്‍ത്താന്‍ ബത്തേരി നഗരസഭയുമായി ചേര്‍ന്ന് വിവിധങ്ങളായ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാനുമാണ് ലക്ഷ്യംവെക്കുന്നത്. സംഗമത്തില്‍ വെച്ച് ഗ്രൂപ്പംഗവും വിവിധ മാരത്തോണ്‍ മത്സരങ്ങളില്‍ മെഡലുകള്‍ കരസ്ഥമാക്കിയ ബത്തേരി സ്വദേശിയാ ഷറഫുദ്ദീന്‍ എന്ന മുത്തുവിനെ ആദരിക്കുകയും ഗ്രൂപ്പംഗവും കവിയുമായ ഖുത്ബ് ബത്തേരിയുടെ കവിതാ സമാഹാരം ‘മാഞ്ഞു പോകുന്ന അടയാളങ്ങള്‍’ പ്രകാശനം ചെയ്യുമെന്നും തുടര്‍ന്ന് ഗ്രൂപംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!