ഹോസ്പ്പിറ്റല്‍ ഡേ ആഘോഷിച്ചു

0

ജില്ലാ ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഹോസ്പ്പിറ്റല്‍ ഡേ ആഘോഷിച്ചു. മാനന്തവാടി നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയിലും ജീവനകാരുടെ ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങള്‍ക്ക് ആശ്വാസമേകുന്നതായിരുന്നു ആഘോഷ പരിപാടികള്‍. ഇത്തരം ആഘോഷ പരിപാടികള്‍ ജീവനക്കാരുടെ കൂട്ടായ്മക്ക് മുതല്‍കൂട്ടാവുന്നതു പോലെ ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളുടെ രോഗീപരിചരണത്തിലും ജീവനകാരുടെ കൈമെയ് മറന്നുള്ള കൂട്ടായ്മ ഉണ്ടാവണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത ഒ.ആര്‍.കേളു എം.എല്‍.എ. പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ മുഖ്യാതിഥിയായിരുന്നു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഡോ.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് ഉദ്ഘാടനം മാനന്തവാടി എ.എസ്.പി. ഡോ.വൈഭവ് സക്‌സേന നിര്‍വ്വഹിച്ചു. മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി.ജിതേഷ്, ഇബ്രാഹീം പള്ളിയില്‍, പി.പി. സിസിലി, അനിമോള്‍, തുടങ്ങി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സംസാരിച്ചു. തുടര്‍ന്ന് കലാ പരിപാടികളുടെ ഉദ്ഘാടനം സിനിമ പിന്നണി ഗായിക കീര്‍ത്തന ശബരീനാഥ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജീവനക്കാരുടെ വിവിധ കലാവിരുന്നും അരങ്ങേറി.

Leave A Reply

Your email address will not be published.

error: Content is protected !!