നവോത്ഥാന സദസ്സും അനുമോദന യോഗവും സംഘടിപ്പിച്ചു

0

‘കേരളം ഭ്രാന്താലയമല്ല ഒരു ഓര്‍മ്മപ്പെടുത്തല്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ തവിഞ്ഞാല്‍ മേഖല കമ്മിറ്റി നവോത്ഥാന സദസ്സും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. തലപ്പുഴയില്‍ വച്ച് നടന്ന ചടങ്ങ് ഡി.വൈ.എഫ്.ഐ.ജില്ലാ കമ്മറ്റിയംഗം കെ.ആര്‍ ജിതിന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റിയംഗം വി ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. എ.കെ റൈഷാദ് മുഖ്യ പ്രഭാഷണം നടത്തി.നവോത്ഥാന സദസ്സിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എല്‍.എല്‍ ബി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കമ്പമല കെ.എഫ്.ഡി.സി തേയില തോട്ടം തൊഴിലാളിയുടെ മകള്‍ അഡ്വ. നവജ്യോതിക്കും, കഴിഞ്ഞ സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായ ദേവപ്രിയ വി.എസ്, ശ്രീരാഗ് കെ മനോജ്, അര്‍ഷിദ കെ, അഞ്ജിമ റോഷ്, അഭിജിത്ത്, വിശാല്‍.കെ സജി, ഷിഫാന ടി എന്നിവരെ ആദരിക്കുകയും ചെയ്തു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ- സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ ജെ ഷജിത്ത് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സി.പി.എം. തവിഞ്ഞാല്‍ ലോക്കല്‍ സെക്രട്ടറി ടി.കെ പുഷപന്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറര്‍ സുജിത്ത് സി ജോസ്, മേഖല സെക്രട്ടറി .കെ വിപിന്‍, മേഖല ട്രഷറര്‍ സലിം തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!