പോഷകാഹാര പ്രദര്‍ശനം നടത്തി
പോഷണ മാസാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ പോഷകാഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ സെമിനാറും നടത്തി. നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായിരുന്നു. അങ്കണവാടിയിലൂടെ നല്‍കുന്ന അമൃതം ന്യൂട്രീമിക്സിന്റെ വിവിധ തരത്തിലുള്ള പലഹാരങ്ങളും നാട്ടില്‍ ലഭ്യമാകുന്ന പോഷകങ്ങള്‍ നിറഞ്ഞ പലതരം പച്ചക്കറികളുടെയും ചെറുധാന്യങ്ങളുടെയും പ്രദര്‍ശനവും സംഘടിപ്പിച്ചു. വിനായക ആശുപത്രി നഴ്സിംഗ് അസിസ്റ്റന്റ് പ്രൊഫസര്‍ ഷിജു വര്‍ഗീസ് ബോധവല്‍ക്കരണ ക്ലാസെടുത്തു.
പോഷകാഹാരം മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനദാനം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ സാലി പൗലോസ്, പി.എസ് ലിഷ, ശാമില ജുനൈസ്, ടോം ജോസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.എ.നസീറ, കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ വി.ബി അനുഷ തുടങ്ങിയവര്‍ സംസാരിച്ചു.