പി.ബി.സി.എ ജില്ലാ സമ്മേളനം

0

ഉല്‍പാദന ചിലവുമായി ബന്ധമില്ലാത്ത തരത്തിലുള്ള നിര്‍മ്മാണ വസ്തുക്കളുടെ വിലവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപ്പെടണമെന്ന് പ്രൈവറ്റ് ബില്‍ഡിംങ് കോണ്‍ട്രാക്ടേഴ്സ് അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു. മേപ്പാടി പഞ്ചായത്ത് ലൈബ്രറി ഹാളില്‍ നടന്ന സമ്മേളനം മുതിര്‍ന്ന സി.ഐ.റ്റി.യു നേതാവ് പി എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കല്ല്, മണല്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ നടപടി വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമനിധി ആനുകൂല്യ വിതരണം, മുതിര്‍ന്ന കരാറുകാരെ ആദരിക്കല്‍, മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. കെ.പി രാജു, എം ഷംസുദ്ദീന്‍, പി.ജെ കുഞ്ഞപ്പന്‍, കെ മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!