കിലുകിലുക്കം ജുനൈദ് കൈപ്പാണിക്ക് കുരുന്നുകളുടെ ആദരം  

0

വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന കിലുകിലുക്കം പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളായ
പാലിയാണ വാര്‍ഡിലെ അംഗന്‍വാടി കുരുന്നുകള്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയെ നന്ദി സൂചകമായി ആദരിച്ചു. തങ്ങള്‍ക്കു ലഭിച്ച കളിപ്പാട്ട ഗിഫ്റ്റിന്റെ സന്തോഷത്തിന്റെ ഭാഗമായി പാലിയാണ അംഗന്‍വാടിയിലെ ടീച്ചറും കുട്ടികളുമാണ് ആദരം ചടങ്ങ് ഒരുക്കിയത്.

വെള്ളമുണ്ട ജില്ലാ ഡിവിഷന്‍ പരിധിയിലെ 41 അംഗന്‍വാടികളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി കളിപ്പാട്ടം സമ്മാനിക്കുന്ന ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ തനത് പരിപാടിയാണ് കിലുകിലുക്കം.കുട്ടികളുടെ ഭാവന വികസിക്കുവാനും അതോടൊപ്പം അവരുടെ പ്രശ്‌നപരിഹാര ശേഷികളും ചിന്തയും ബലപ്പെടുത്തുവാനും ഉതകുന്ന കളിപ്പാട്ടങ്ങളാണ് ഡിവിഷന്‍ മെമ്പര്‍ കൂടിയായ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തില്‍ പ്രധാനമായും വിതരണം ചെയ്യുന്നത്.ഇതിനകം ഡിവിഷനില്‍ നടപ്പിലാക്കിയ ശ്രദ്ധേയമായ നിരവധി പദ്ധതികളില്‍ ഉള്‍പ്പെട്ട മാതൃക പരിപാടികളില്‍ ഒന്നാണ് കിലുകിലുക്കവും.നെഹ്റു ഗ്രന്ഥലയത്തില്‍ നടന്ന ചടങ്ങില്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.അംഗന്‍വാടി ടീച്ചര്‍
അജിതാ കുമാരി,ജി.എല്‍.പി സ്‌കൂള്‍ എച്ച്.എം സെബാസ്റ്റ്യന്‍ എം ,രാധിക വിജയന്‍,എം. കുഞ്ഞികൃഷ്ണന്‍,രശ്മി ശ്രീജിത്ത്, സുനിത. കെ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!