മാലിന്യം പൊതുനിരത്തുകളിലും ജലായശങ്ങളിലും നിക്ഷേപിക്കരുതെന്ന ബോധവല്‍ക്കരണവും, ഇതിനുള്ള ശിക്ഷയും പരസ്യബോര്‍ഡുകളില്‍ മാത്രം ഒതുങ്ങുമ്പോള്‍ തോടുകളും, നിരത്തുകളും മാലിന്യങ്ങള്‍ കൊണ്ടുനിറയുകയാണ്. രാത്രിയുടെ മറവില്‍ കുട്ടികളുടെ നാപ്കിന്‍ അടക്കമുള്ള മാലിന്യമാണ ് ചാക്കുകളിലും കവറുകളിലുമാക്കി കൊണ്ടുവന്നുതള്ളുന്നത്. പാട്ടവയല്‍ പാതയോരത്ത് തൊടുവട്ടി തോട്ടിലും, പുത്തുന്‍കുന്ന് കയറ്റത്ത് പാതയോരത്തുമാണ് മാലിന്യം തള്ളിയിരിക്കുന്നത്.
പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും ചാക്കുകളില്‍ കെട്ടിയാണ് തള്ളിയിരിക്കുന്നത്. പാതയോരം കാടുമൂടികിടക്കുന്നതിനാല്‍ പെട്ടന്ന് ശ്രദ്ധില്‍ പെടിയില്ല. ഇവിടെ ഒരുഭാഗം കാടുവെട്ടിെ തളിച്ചപ്പോഴാണ് മാലിന്യം കുന്നുകൂടികിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. മാലിന്യങ്ങള്‍ പൊതുയിടങ്ങളിലും ജലസ്രോതസ്സുകളിലും തള്ളുന്നവരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കാന്‍ നടപടിയുണ്ടായാലേ ഈ പ്രവണതയ്ക്ക് മാറ്റമുണ്ടാകുവെന്നാണ് പൊതുജനാഭിപ്രായം.