വീട്ടമ്മയെയും 5 മക്കളെയും കാണ്മാനില്ല

0

കൂടോത്തുമ്മലില്‍ വീട്ടമ്മയെയും 5 മക്കളെയും കാണാതായതായി പരാതി.കാണാതായത് ഈ മാസം 18 മുതല്‍.വിമിജ(40),മക്കളായ വൈഷ്ണവ്(12),വൈശാഖ്(11),സ്നേഹ(9),അഭിജിത്ത്(5),ശ്രീലക്ഷ്മി(4) എന്നിവരെയാണ് കാണാതായത്.ഭര്‍ത്താവ് ഷിജി മത്സ്യ തൊഴിലാളിയാണ്.കോഴിക്കോട് ഫറോക്കിലുള്ള ബന്ധു വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞാണ് കൂടോത്തുമ്മലിലെ വീട്ടില്‍ നിന്നും വിമിജ ഇറങ്ങിയത്.പിന്നീട് ഫറോക്കിലെ ബന്ധുവീട്ടില്‍ എത്താത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് പരാതിയുമായി കമ്പളക്കാട് പോലിസ് സ്റ്റേഷനിലെത്തിയത്.എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ 8606722735 എന്ന നമ്പറിലോ അറിയിക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!