കാര്‍ഷികരംഗത്ത് പുതിയ പരീക്ഷണവുമായി കൃഷിവകുപ്പ്.

0

ഏക്കറുകളോളം വരുന്ന പാടശേഖരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിച്ചാണ് കൃഷിവകുപ്പിന്റെ പുതിയ ചുവടുവെപ്പ്.കൃഷിവകുപ്പും വയനാട് ബനാന പ്രൊഡക്ഷന്‍ ആന്‍ഡ് എക്‌സ്‌പോര്‍ട്ട് ഫാര്‍മര്‍ പ്രൊഡക്ഷന്‍ കമ്പനിയും സംയുക്തമായാണ് കൃഷിയിടത്തെ യന്ത്രവല്‍ക്കരിക്കുന്നത്. കുപ്പാടിത്തറയിലെനിറപറ പാടശേഖര സമിതിയുടെ ഏക്കര്‍ കണക്കിന് നെല്‍ വയലിലാണ് ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷ്മ മൂലകമായ സമ്പൂര്‍ണ്ണ തളിച്ചത്. പടിഞ്ഞാറത്തറയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരീക്ഷണം പഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍ ഉദ്ഘാടനം ചെയ്തു.

ഒരു കിലോ ഉപയോഗിച്ച് രണ്ട് ഏക്കര്‍ സ്ഥലം വരെ ഡ്രോണ്‍ ഉപയോഗിച്ച് തളിക്കാം. ഇതിലൂടെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും കുറഞ്ഞ സമയത്ത് കൂടുതല്‍ ഭാഗം തളിക്കുവാനും ഉല്‍പ്പാദനക്ഷമത കൂട്ടുവാനും സാധിക്കും.10 ലിറ്റര്‍ വരെ കപ്പാസിറ്റിയുള്ളഡ്രോണ്‍ 8 മിനിറ്റുകൊണ്ട് ഒരു ഏക്കര്‍ സ്ഥലത്ത് വരെ വളപ്രയോഗം നടത്തും. ഡിജിസിഎ ലൈസന്‍സ് ഉള്ള ഓപ്പറേറ്റര്‍മാരായഷാജി, ജോഷി എന്നിവരാണ് ഡ്രോണ്‍ നിയന്ത്രിക്കുന്നത്.
വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ്, വാര്‍ഡ് മെമ്പര്‍മാരായ ബുഷ്റ വൈശ്യന്‍, സാജിത നൗഷാദ്, ബിന്ദു ബാബു, ബഷീര്‍ ഈന്തന്‍, റഷീദ് വാഴയില്‍, രജിതഷാജി, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!