തങ്കച്ചന്റെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട താല്‍ക്കാലിക വനംവാച്ചര്‍ പുളിഞ്ഞാല്‍ നെല്ലിക്കചാല്‍ നെല്ലിയാക്കോട്ട് തങ്കച്ചന്റെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ചെക്ക് വനംവകുപ്പ് കൈമാറി.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയുടെ സാന്നിധ്യത്തില്‍ മാനന്തവാടി റേഞ്ച് ഓഫീസര്‍ രമ്യ രാഘവനാണ് ചെക്ക് തങ്കച്ചന്റെ പിതാവ് മത്തായിക്ക് കൈമാറിയത്.ചെലവിനു വേണ്ടി 25,000 രൂപ കൂടി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തങ്കച്ചന്റെ കുടുംബാംഗങ്ങളും നാട്ടുകാരുമായി നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ 11,25000 രൂപ നല്‍കാന്‍ ധാരണയായിരുന്നു.ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍,മറ്റ് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.