കണ്ണോത്ത് മല വാഹനാപകടം: ധനസഹായം ഉടൻ അനുവദിക്കും : മുഖ്യമന്ത്രി
തിരുവനന്തപുരം: ആഗസ്റ്റ് മാസം 25 ന് മാനന്തവാടി താലൂക്കിലെ കണ്ണോത്ത് മലയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും , പരിക്കേറ്റവര്‍ക്കും ഉള്ള ധനസഹായം സംബന്ധിച്ച് കലക്ടറുടെ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടെന്നും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി എം എല്‍ എ ഒ ആര്‍. കേളു നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി .