എന്റെ കേരവൃക്ഷം; എന്റെ അഭിമാനം പദ്ധതി ഉദ്ഘാടനം ചെയ്തു
എടവക ഗ്രാമ പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ആദ്യമായി നടപ്പാക്കുന്ന എന്റെ കേരവൃക്ഷം എന്റെ അഭിമാനം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്ബി പ്രദീപ് മാസ്റ്റര്‍ നിര്‍വഹിച്ചു. വികസന കാര്യ ചെയര്‍മാന്‍ ജോര്‍ജ് പടകൂട്ടില്‍ അധ്യക്ഷനായിരുന്നു.
ചടങ്ങില്‍ വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ജെന്‍സി ബിനോയി , ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഷിജി.പി.പി, എടവക കൃഷി ഓഫീസര്‍ രജനി ജി.വി, ജില്‍സണ്‍ തൂപ്പുങ്കര, എ.ഇ. സമീല്‍ സി.എച്ച്, ഓവര്‍സിയര്‍ ജോസ് പി.ജോണ്‍, ദീപ ജോണ്‍സണ്‍ ,ബിന്ദു ഡൊമിനിക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ മുന്‍ വര്‍ഷം നൂറ് പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തീകരിച്ച ആയിരത്തി എഴുനൂറ് തൊഴിലാളികള്‍ക്ക് പ്രോത്സാഹനമായി തെങ്ങിന്‍ തൈ വിതരണ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിച്ചു.