പനവല്ലിയില്‍ ഇന്നും കടുവയിറങ്ങി. തുരത്താനെത്തിയ വനപാലകരെ തടഞ്ഞ് പ്രദേശവാസികള്‍ പ്രതിഷേധിക്കുന്നു
പനവല്ലി സര്‍വ്വാണി പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യം നിത്യേന ഉണ്ടായിട്ടും കൂട് വച്ച് പിടികൂടി പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ ശ്രമിക്കാത്ത വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായ് നാട്ടുകാര്‍. ഇന്ന് വൈകുന്നേരത്തോടെ വീണ്ടും പനവല്ലി സര്‍വ്വാണിയില്‍ കടുവ ഇറങ്ങിയ സാഹചര്യത്തില്‍ കടുവയെ തുരത്താനെത്തിയ വനപാലകരെ പ്രദേശവാസികള്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഉന്നത വനപാലകര്‍ സ്ഥലത്തെത്തി കടുവ കൂടു വച്ച് പിടികൂടാനാവശ്യമായ നടപടികള്‍ സ്വീകരിക്കാതെ പ്രദേശത്തു നിന്നും വനപാലകരെ വിടില്ലെന്ന നിലപാടിലാണ് നുറുകണക്കിന് പ്രദേശവാസികള്‍.